Saturday 12 July 2014

ദേവസ്ഥാനത്തെ ഉപപ്രതിഷ്ഠകൾ


   ശ്രീ  ഭുവനേശ്വരീ ക്ഷേത്രം 


ദേവസ്ഥാനത്തിന്റെ പരദേവത യാണ് ശ്രീ ഭുവനേശ്വരി ദേവി. ഇഷ്ടജനസേവനവും ദുഷ്ടജന നിഗ്രഹവും ശീലിച്ച ഭുവനേശ്വരിദേവിയോട് അകമഴിഞ്ഞു പ്രാർത്ഥിച്ചാൽ തീരാത്ത കുടുംബ ദുരിതങ്ങളില്ല.






   ബ്രമരക്ഷസ്സ് ക്ഷേത്രം



ദേവസ്ഥാനത്തെ ഉപപ്രതിഷ്ടയാണ് ബ്രഹ്മരക്ഷസ്. ഇവിടെ വഴിപാടിട്ടു പ്രാർത്ഥിക്കുന്നത്‌ സ്ഥല സംബന്ധമായുള്ള ദോഷശാന്തിക്ക് ഉത്തമമാണ്. വാസ്തുദോഷം മാറാൻ ബ്രഹ്മരക്ഷസ്സു പൂജ പ്രധാനമാണ്.



       കുക്ഷികല്പസമാധി



വിഷ്ണുമായസ്വാമിയെ(Kuttichathan) ദേവസ്ഥാനത്ത് പ്രതിഷ്ഠിച്ച വേലുമുത്തപ്പന്റെ സമാധിയിൽ മുത്തപ്പന്റെ അനുജന്മാർ 390 കുട്ടിചാത്തന്മാർക്കുള്ള പ്രതേകപൂജകൾ നടക്കുന്നത്. 





   മുൻദേവസ്ഥാനാധിപതിയുടെ സമാധി 


മുൻ ദേവസ്ഥാനാധിപതിയും തന്റെ പിതാവുമായിരുന്ന ശ്രീ വേലുക്കുട്ടിയിൽ നിന്നും 18 - മത്തെ വയസ്സിൽ ദേവസ്ഥാനാധിപദം ഏറ്റെടുത്ത് നീണ്ട 62 വർഷക്കാലം വിഷ്ണുമായ സ്വാമിയുടെ ഉപാസകനായിരുന്ന ബ്രഹ്മശ്രീ ദാമൊദരസ്വാമികളുടെ പൂർണ്ണകായ വെങ്കലപ്രതിമയോടു കൂടിയ സമാധിമണ്ഡപം. ഈ പ്രതിമ പ്രതിഷ്ഠകർമ്മം നടത്തിയത് ശബരിമല തന്ത്രിയുടെ മുഖ്യകാർമികത്വത്തിലാണ്. 



           കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക                                                                 www.devasthanam.com

Tuesday 1 July 2014

പെരിങ്ങോട്ടുകര ദേവസ്ഥാനം ശ്രീ വിഷ്ണുമായ മഹാക്ഷേത്രം.

2014 ജൂലെ 5, 6 ശനി - ഞായർ 
ഉണ്ണി ദാമോദരൻ 

ഭക്തരേ,
പുരാതനവും ചരിത്രപ്രസിദ്ധവുമായ പെരിങ്ങോട്ടുകര ദേവസ്ഥാനത്തെ മണ്ഡല കാലാരംഭത്തിനു മുമ്പുള്ള കളമെഴുത്ത്  പാട്ടുത്സവം ഭഗവാൻ വിഷ്ണുമായ(Kuttichathan) സ്വാമിയുടെ കല്പനപ്രകാരം 2014 ജൂലൈ 5 ,6 (1189 മിഥുനം 21 22 ) ശനി ഞായർ ദിവസങ്ങളിൽ ആഘോഷിക്കുകയാണ് .

ഉത്സവത്തോടനുബന്ധിച്ചു നടത്തുന്ന വിശേഷാൽ പൂജയിൽ കർമ്മം ചെയ്യുന്നത്  വിഘ് നങ്ങളകറ്റാനും ഉദ്ദിഷ്ടകാര്യസിദ്ധിക്കും ശത്രുഭോഷനിവാരണത്തിനും സഹായകമാണ് . കർമ്മഫലം തരുന്ന പരിപാവനമായ ഈ പുണ്യ ക്ഷേത്രത്തിൽ ഭഗവാൻ ശ്രീ വിഷ്ണുമായ സ്വാമിക്ക് പൂജ നടത്തി അനുഗ്രഹീതരാകുക. ഭഗവാൻ ശ്രീ വിഷ്ണുമായസ്വാമി താങ്കളേയും കുടുംബത്തേയും കാത്തുരക്ഷിക്കട്ടെ. കർമ്മാദിവേളകളിൽ തങ്ങളുടേയും കുടുംബത്തിന്റെയും സാന്നിദ്ധ്യം സാദരം ക്ഷണിച്ചു കൊള്ളുന്നു.

ആശീർവാദത്തോടെ,
ഉണ്ണി ദാമോദരൻ


2014 ജൂലെ 5 - ശനി

കളംപാട്ട്‌ (ആരംഭം)
വെളുപ്പിന് 3ന്   - പള്ളിയുണർത്തൽ
9ന്   - നിത്യപൂജ
സന്ധ്യയ്ക്ക് 6ന്‌ - തുടർന്ന് വിശേഷാൽ പൂജകൾ,
6.15ന്  - നിറമാല,
7-ന്  പറ്റ്, മദ്ദകേളി
രാത്രി 8 ന്  - ദീപാരാദന, നാദസ്വരമേളം
9 - ന്  - തായമ്പക
ശ്രീ വിഷ്ണുമായസ്വാമിയുടേയും മുത്തപ്പന്മാരുടേയും പുറത്തേക്കുള്ള എഴുന്നുള്ളത്ത്
വെടികെട്ട്
തുടർന്ന് വലിയച്ചന്മാർക്ക് കളംപാട്ട്‌

2014  ജൂലെ 6 ഞായർ
രാവിലെ 7ന്  കളംപാട്ട്‌ മഹോത്സവത്തിന്റെ മർമ പ്രധാനമായ ശ്രീ വിഷ്ണുമായയുടെ രൂപക്കളമെഴുത്ത് ആരംഭം
9ന് - കുക്ഷികല്പത്തിൽ ഗുരുതികലശം
10ന് - രൂപകളത്തിൽ പൂജ ആരംഭം
11ന് - പ്രസാദ ഊട്ട് (അന്നദാനം)
12ന് - രൂപകളത്തിൽ വിഷ്ണുമായയുടെ നൃത്തം
12.30ന് പ്രസാദവിതരണവും കല്പനയും
ഈ സമയത്ത് ശ്രീ വിഷ്ണുമായസ്വാമി ഭക്തജനങ്ങൾക്ക് അനുഗ്രഹം നല്കുന്നതും തിരുമുബാകേ വഴിപാടുകൾ സമർപ്പിക്കവുന്നതുമാണ്
3ന് - ശ്രീകോവിലിലേക്ക് തിരിച്ചെഴുന്നള്ളത്ത് സമാപനം
സന്ധ്യയ്ക്ക് -സമാപനം

രൂപകളം ദർശനം പരമപുണ്യം
3ന് - ശ്രീകോവിലിലേക്ക് തിരിച്ചെഴുന്നള്ളത്ത് സമാപനം


ബഹുവർണപൊടികളാൽ വിഷ്ണുമായാരൂപം വരച്ച്  ഭഗവാന്റെ മായാകഥകൾ. പാടിപുകഴ്ത്തി നടത്തുന്ന ഒരു വിശിഷ്ടപൂജയാണ് രൂപക്കളം. രൂപക്കളം വഴിപാടായി നടത്തുകയോ രൂപക്കളത്തിൽ പൂജകൾ നടത്തുകയോ ചെയ്യുന്ന ഭക്തനിൽ വിഷ്ണുമായ പെട്ടെന്ന് പ്രസാദിക്കുകയും അനുഗ്രഹം ചൊരിഞ്ഞ് ത്രികാലദോഷങ്ങളെ അകറ്റി ആപത്ബാന്ധവനായി ഭക്തനോടൊപ്പം ജീവിതകാലം മുഴുവൻ ഉദ്ദിഷ്ടകാര്യസിദ്ധിക്കായ്‌ ഉണ്ടാകുമെന്നാണ് വിശ്വാസം. 6.7.2014 ഞായർ രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ശ്രീ വിഷ്ണുമായയുടെ രൂപക്കളവും ദർശിക്കാനാഗ്രഹിക്കുന്നവർ ഉച്ചക്ക് 12 മണിക്ക് മുബായി സന്നിദാനത്തിൽ എത്തേണ്ടതാണ്.

വിഷ്ണുമായസ്വമിയുടെ രൂപക്കളം - 5001.00
ഉടയാസ്തമനപൂജ - 3001.00
1/2 ബ്രഹ്മവെള്ളാട്ട് - 501.00
കളംപാട്ട് സ്പെഷ്യൽ പൂജ - 251.00
രൂപക്കളത്തിൽ പൂജ - 201.00
രൂപക്കളത്തിൽ അർച്ചന - 101.00

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക  

www.devasthanam.com