പെരിങ്ങോട്ട്ക്കര കുട്ടിചാത്തന്‍ (Kuttichathan) ദേവസ്ഥാനം വിഷ്ണുമായയുടെ ഒരു ദക്ഷിന്നെധ്യൻ ക്ഷേത്രം ആണ്.ശബരിമല തീർത്ഥാടകർക്ക് സൗജന്യ ഭക്ഷണവും താമസവും ഈ ക്ഷേത്രം നല്കുന്നു. ഭഗവാൻ ശിവന്റെ മകനായ വിഷ്ണുമായയെ പ്രതിനിതീകരിച്ചാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയുടെ എല്ലാ ഭാഗത്തുനിന്നും പുറം രാജ്യങ്ങളിൽ നിന്നും തീർത്ഥാടകർ ആകർഷിക്കുന്ന ക്ഷേത്രത്തിൽ ഒന്നാണ് പെരിങ്ങോട്ടുക്കര ദേവസ്ഥാനം. ദിവസംതോറും വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഭക്തരുടെ എണ്ണത്തിൽ നിന്നും ചാത്തന്റെ (Kuttichathan) മഹിമ നമുക്ക് മനസിലാക്കാം. ജാതിയുടെയോ മതത്തിന്റെയോ വേർതിരിവ് ഇവിടെ ഇല്ല. നിങ്ങൾ ഹിന്ദുവോ അഹിന്ദുവോ ആയാലും ഏത് ദേശതയാലും നിങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഇവിടെ ലഭ്യമാണ്.
ഭഗവാൻ വിഷ്ണുമായ
ശ്രീമഹാദേവന് തന്റെ നായാട്ടിനിടയില്‍ കാണാനിടയായ കൂളിവാക എന്ന വനകന്യകയില്‍ ആഗ്രഹമുദിച്ചു. ദേവിഭക്തയായ കൂളിവാക തന്റെ ദേവതയായ ശ്രീപാര്‍വതിയെ വിളിച്ചുപ്രാര്‍ത്ഥിച്ചപ്പോള്‍ ദേവി സ്വയം കൂളിവാകയുടെ രൂപം ധരിച്ച് ഭഗവാന്റെ പത്നി ഭാവം അലങ്കരിച്ചു. ആ ദിവ്യസംയോഗത്തില്‍ ജനിച്ച പുത്രനാണ് വിഷ്ണുമായ. വിഷ്ണുമായ തന്റെ കുട്ടിക്കാലം ആ വനത്തില്‍ ചിലവഴിച്ചു. സാധാരണക്കാരേയും ബാലകന്മാരേയും സഹായിക്കുന്നതില്‍ സദാസന്നദ്ധനായിരുന്ന ആ ദിവ്യബാലന്‍ കാനനവാസികളുടെ കണ്ണിലുണ്ണി ആയി. വിഷ്ണുമായക്ക് 16 വയസ്സായ ദിവസം തന്നെ വളര്‍ത്തമ്മ മകനെ കൈലാസത്തിലേക്കയച്ചു. വിഷ്ണുമായ ജലന്ധരന്‍, ഭ്യംഗന്‍ എന്നീ ദാനവരെ വധിച്ച് ലോകരക്ഷ നല്‍കി. ഇതില്‍ സന്തുഷ്ഠനായ ഇന്ദ്രന്‍ വിഷ്ണുമായക്ക് സ്വര്‍ഗ്ഗത്തില്‍ സ്ഥാനം നല്‍കിയെങ്കിലും ഭഗവാന്‍ ഭൂമിയില്‍ മനുഷ്യരോടൊപ്പം കഴിയാനാണ് ആഗ്രഹിച്ചത്.ചാത്തൻ സ്തുതിയിലൂടെ നിങ്ങളുടെ പ്രശ്നങ്ങള്ക്ക് പരിഹാരം കണ്ടെത്തു.!!
പലതരം അസുഗങ്ങൾ മൂലം ക്ലേശങ്ങൾ അനുഭവിക്കുന്നവർ, ശരിയായ ജീവിതരീതിയിൽ നിന്നും വഴിതെറ്റി പോകുന്നവർ, ശത്രുകളുടെ പ്രാർത്ഥനയാൽ ജീവിതത്തിൽ സ്വസ്ഥത ലഭിക്കാത്തവർ, മംഗല്യയോഗം സാധ്യമാകാത്തവർ, നിർഭാഗ്യം മൂലം ജീവിതത്തിൽ പ്രശ്നങ്ങൾ നേരിടുന്നവർ, സന്താനഭാഗ്യം ഇല്ലാത്തവർ എന്ന് തുടങ്ങുന്ന ഏല്ലാ പ്രശ്നങ്ങള്ക്കും പരിഹാരം ചാത്തൻ സ്തുതിയിലൂടെ നിങ്ങൾക്ക് ലഭിക്കുന്നു.ഞങ്ങളിലേക്ക് എത്തിച്ചേരു
ദേവസ്ഥാനം(Kuttichathan Devastanam) ക്ഷേത്രം അറിയപ്പെടുന്ന ക്ഷേത്രങ്ങളായ ഗുരുവായൂരിനും തൃപ്രയരിനും അടുത്തായതിനൽ തന്നെ ശബരിമല തീർത്ഥാടകർക്ക് ഇവിടെ വളരെ ഏളുപ്പത്തിൽ എത്തിച്ചേരാം . തൃശൂർ ശക്തൻ സ്റ്റാന്റിൽ നിന്നും ബസ് ലഭിക്കുന്നതാണ് . തൃശൂർ-തൃപ്രയാർ വഴിയിലെ പെരിങ്ങോട്ടുകരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കൊച്ചി എയർപോര്ടിനു സമീപം.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
www.devasthanam.com
No comments:
Post a Comment